Monday, 21 July 2014

വയസ്സ വിലാപം

എവിടെ  തിരിഞ്ഞൊന്നു നോക്കിയാലും
അവിടൊക്കെ വയസ്സന്മാര്‍ നോക്കിനില്‍ക്കും
കണ്ണുനീര്‍ വറ്റിയ  കണ്‍കളില്‍ മുറ്റി
ജീവിത ദാഹം തുടിച്ചു നില്‍ക്കും

ഓണപ്പുലരിതന്‍ ഓര്‍മ്മകള്‍  ചുറ്റും
 ഒളിയമ്പ് പോല്‍ വന്ന് കുത്തി നില്‍ക്കും
വീട്ടില്‍ ഇരിക്കാമെന്ന് വച്ചാല്‍
കേള്‍ക്കണം പഴകിയ കുറ്റപത്രം

മാറ്റൊലി   കൊള്ളുന്നു വീട്ടില്‍ നിന്നും
മാറിപ്പോ  മാറിപ്പോ  എന്ന ശബ്ദം
മാറുവാന്‍ മറ്റൊരു   മാളമില്ല
മക്കളേ  നിങ്ങളിത്ര  മാറിപ്പോയോ

പത്രം മറിക്കാന്‍ തോന്നിയാലോ
മരിക്കാത്ത നമ്മളും മരിച്ചുപോകും
ടിവി  കാണാനൊന്നു നോക്കിപ്പോയാല്‍
പരസ്യ  പ്രളയത്തില്‍  മുങ്ങിപ്പോകും

റോഡിന്നരികില്‍  പകച്ചു നില്‍ക്കും
മരണം  കണ്മുന്‍പില്‍ വന്നുനില്‍ക്കും
കാലുവലിച്ചല്പം   നടക്കാം എങ്കിലോ
 നടപ്പാതയല്ല ചുറ്റും  കുരുതിക്കളങ്ങള്‍

ബസ്സില്‍ കയറാന്‍ മടിച്ചു നില്‍ക്കും
കയറിയാല്‍ കണ്ട്ക്ടര്‍ കണ്ണുരുട്ടും
 വീഴാതിരിക്കാന്‍ പിടിച്ചുനില്‍ക്കും
 കണ്ണില്ലാത്തവര്‍  നോക്കി കണ്ണടക്കും

പുഴയുടെ തീരത്ത് ചെന്നിരുന്നാല്‍
അയ്യോ സഹിക്കില്ല മരണനാറ്റം
മരിക്കാമെന്ന് ചിലപ്പോള്‍ തോന്നിയാലോ
കൊതി കാട്ടി നില്‍ക്കുന്നു ജീവിതം ദൂരെ


ജീവിച്ചുമക്കളേ നിങ്ങള്‍ക്കുവേണ്ടി
അതുതന്നെയാണോ  ഞാന്‍  ചെയ്തകുറ്റം
മാപ്പുതരുന്നു ഞാന്‍ നിങ്ങള്‍ക്ക് പക്ഷേ
മാപ്പില്ല  നിങ്ങള്‍ക്ക്  പ്രകൃതി സത്യം

വയസ്സന്മാര്‍ അവശന്മാര്‍ ആരുമില്ലാത്തവര്‍
അവരുടെ വേദന  ആരവിവാന്‍
എന്താണ്  സത്യവും  ധര്‍മ്മവും  നീതിയും
ജീവിതം എത്രയോ ക്രൂര  സത്യം.

[ പക്കനാര്‍]


  INSPIRED BY THE  PULSE OF  THOUSANDS  OF SENIOR CITIZENS OF  KERALA AND PAKKANAR  IS  A SECRETARY  OF SR CITIZENS FRIENDS WELFARE ASSOCIATION  OF KERALA .

Tuesday, 15 July 2014

നാളെ ഇങ്ങെത്തി, ഇന്നെത്തി!!

ഭാവിയിലേയ്ക്ക് നാം നമ്മുടെ കുട്ടികളെ തെയ്യാരക്കുന്നത് അവരുടെ നല്ല നാളേയ്ക്കു വേണ്ടിയാണ്.

ഇന്നത്തെ വിദ്യാഭ്യാസം പഴയ വ്യാവസായിക വിപ്ലവം തുടങ്ങിയപ്പോള്‍ അന്നത്തെ ആവശ്യങ്ങള്‍ക്ക് തുടങ്ങിയതാണ്‌. ഇന്നിന്റെ വിദ്യാഭ്യാസം നാളെയ്ക്കു വേണ്ടി നമ്മള്‍ കൊടുക്കണം.